Sunday 22 September 2013

വൈഫൈ IP അഡ്രസ്‌ പ്രോബ്ലം പരിഹരിക്കാം
Solve "Obtaining IP address/Limited access" problem in WiFi


ചില സമയങ്ങളിൽ നമ്മുടെ ഫോണിനു ഓടോമടിക് ആയി IP അഡ്രസ്‌ കണ്ടു പിടിക്കാൻ കഴിയാതെ വരും, അപ്പോൾ നമുക്ക് "obtainig ip address" (android) "Limted access" (Windows) എന്നിങ്ങനെ മെസ്സേജ് വരും.

താഴെ കൊടുത്തിരിക്കുന്ന ടെക്നിക്ക് നിങ്ങള്ക്ക് ഉപകാരപ്പെടും എന്ന് വിചാരിക്കുന്നു .

ANDROID

1. Open settings/wifi settings/advanced settings/use static IP

Type the following settings

IP Address : 192.168.1.156 (156 ന്റ്റെ സ്ഥാനത്ത് 0 മുതൽ 200 വരെ അക്കങ്ങൾ കൊടുക്കാം. 156 തന്നെ കൊടുക്കണം എന്നില്ല 

Gateway: 192.168.1.1

Netmask: 255.255.255.0

DNS1: 8.8.8.8

DNS2: 8.8.8.4

എന്താ WIFI പ്രോബ്ലം തീർന്നില്ലേ....... :)
എന്താണ് ആണ്ട്രോയിട് "റൂട്ടിങ്ങ് "   
"Android rooting"

യഥാർത്ഥത്തിൽ ആണ്ട്രോയിട്  റൂട്ടിംഗ് എന്ന് പറഞ്ഞാൽ, തോന്നിയവാസം ചെയ്യാനുള്ള അധികാരം  എന്നാണു അർഥം. അതായതു ഒരു റൂട്ട് ചെയ്ത ഫോണിൽ നമുക്ക് എന്ത് തോന്നിയവാസവും നടത്താം ..

റൂട്ട് ചെയ്ത ഫോണിന്റെ സിസ്റ്റം നമുക്ക് എഡിറ്റ്‌ ചെയ്യാൻ പറ്റും വിധം ആയിരിക്കും .

"റൂട്ടിംഗ്  ഉപയോഗങ്ങൾ "

1.  സിസ്റ്റം ഫോണ്ടുകൾ ചേഞ്ച്‌ ചെയ്യാം 

2. പുതിയ ഭാഷകൾ ഇൻസ്റ്റോൾ  ചെയ്യാം 

3. പുതിയ റോം വെർഷനുകൾ ഇൻസ്റ്റോൾ ചെയ്യാം 

4. ഫോണിൻറെ മെമ്മറി വർദ്ധിപ്പിക്കാം 


അങ്ങനെ രൂട്ടിങ്ങിന്റെ സാധ്യതകൾ നിരവഥി ആണ്.

"റൂട്ടിംഗ്  ദോഷങ്ങൾ "

1. റൂട്ട് ചെയ്തു കഴിഞ്ഞാല നമുക്ക് ആണ്ട്രോയിടിൽ എന്തും ചെയ്യാം, തെറ്റായത് വല്ലതും ചെയ്താൽ നിങ്ങള്ക്ക് പണി കിട്ടും. ക്ഷമിക്കണം നിങ്ങളുടെ ഫോണിന് പണി കിട്ടും. എല്ലാം വളരെ സൂക്ഷിച്ചു വേണം ചെയ്യാൻ.

2. എല്ലാ ഫോണുകൾക്കും റൂട്ടിംഗ് വ്യത്യസ്തം ആയിരിക്കും, അതുകൊണ്ടുതന്നെ റൂട്ടിംഗ് ഫയലുകൾ ഡൌണ്‍ലോഡ് ചെയ്യുമ്പോൾ, വളരെ ശ്രദ്ധ ആവശ്യം ആണ്.

3. റൂട്ടിംഗ്  ഫയൽ ഗൂഗിളിൽ സേർച്ച്‌ ചെയ്യുമ്പോൾ നിങ്ങളുടെ ഫോണിൻറെ മോഡൽ , ഫോണിന്റെ os version (gingerbread / jellybean) എന്നിവ കൂടി സേർച്ചിൽ, ഉൾപ്പെടുത്തുക.



റൂട്ടിംഗ് എന്ന് പറഞ്ഞാൽ  വലിയ ആന കുതിര കാര്യം ഒന്നും അല്ല, ഏതു കുട്ടിക്കും ഇതൊക്കെ ഈസി ആയി ചെയ്യാവുന്നതെയുള്ളു ..........   

റൂട്ട്  ചെയ്യൂ, നിങ്ങളും ഒരു ആണ്ട്രോയിട്  തോന്നിയവാസി ആകും ,,,,, :








ടെക്കൻ പുരാണം

Saturday 21 September 2013

ആണ്ട്രോയിട് ഫോണിൽ   എങ്ങനെ മലയാളം വായിക്കാം ????
(How to read/enable malayalam in android phones)


ആവശ്യമായ ടൂളുകൾ 


2.Droidsansfallback.ttf  (ഫയലിന്റെ പേര് മാറ്റരുത്


ചെയ്യേണ്ട കാര്യങ്ങൾ 

1. നിങ്ങൾക്കു സ്വന്തമായി  ഒരു ആണ്ട്രോയിട് ഫോണ്‍ ഉണ്ടായിരിക്കണം. :)

2. നിങ്ങളുടെ ഫോണ്‍ റൂട്ട് ചെയ്തിരിക്കണം

3. Root Browser ഇൻസ്റ്റോൾ ചെയ്യുക,

4.അതിനു ശേഷം റൂട്ട് ബ്രൌസേരിൽ  :- "System/Fonts " ഓപ്പണ്‍ ചെയ്യുക 

5. ഡൌണ്‍ലോഡ് ചെയ്ത Droidsansfallback.ttf  കോപ്പി ചെയ്തു "system/fonts"        ഇൽ പേസ്റ്റ് ചെയ്യുക .

6. rewrite ഓപ്ഷൻ ക്ലിക്ക് ചെയ്യുക 

7. റൂട്ട് ബ്രൌസർ  ക്ലോസ് ചെയ്യുക 

8.നിങ്ങളുടെ ഫോണ്‍ രീസ്റ്റാർറ്റ് ചെയ്യുക 

അതെ നിങ്ങളും ഒരു ആണ്ട്രോയിട് മലയാളി ആയിരിക്കുന്നു  :)